ക്വാൽകോം പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് സെറ്റ് പുറത്തിറക്കി. മുൻ മോഡലുകളേക്കാൾ 45% മികച്ച പ്രകടനവും 44% കൂടുതൽ ഊർജ്ജ കാര്യക്ഷമതയും നൽകുന്നു. ഒൺ പ്ലസ് 13, ഐ ക്യു ഒ ഒ 13 തുടങ്ങിയ വരാനിരിക്കുന്ന മുൻനിര ഫോണുകൾക്ക് ഈ ചിപ്പ് ഏറ്റവും കൂടുതൽ സഹായകമാകും.
സാംസങ്ങ് ഗാലക്സി ഇസഡ് ഫോൾഡിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. 200 എംപി ക്യാമറ, 8.0 ഇഞ്ച് ഫോൾഡബിൾ സ്ക്രീൻ എന്നിവയാണ് പ്രത്യേകതകൾ. തെരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമാകൂ.
ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 15 പുറത്തിറങ്ങി. കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങൾ, മെച്ചപ്പെട്ട പ്രകടനം, പുതുക്കിയ യുഐ എന്നിവയാണ് പ്രധാന സവിശേഷതകൾ. പിക്സൽ ഫോണുകളിൽ ആദ്യം ലഭ്യമാകുമെന്നും മറ്റ് ബ്രാൻഡുകൾ പിന്നീട് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.