MNV System

Mobile Number Validation

ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ നമ്പർ വാലിഡേഷനുമായി കേന്ദ്ര സർക്കാർ

നിവ ലേഖകൻ

ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ മൊബൈൽ നമ്പർ വാലിഡേഷൻ (MNV) സംവിധാനം ഒരുക്കുന്നു. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമ്പോൾ നൽകുന്ന മൊബൈൽ നമ്പർ ഉടമയുടേതാണോ എന്ന് ഉറപ്പാക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. എം എൻ വി വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾക്ക് മൊബൈൽ നമ്പറുകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയും.