MM Hassan
യു.ഡി.എഫ് നവംബര് 26ന് ഭരണഘടനാ സംരക്ഷണദിനം ആചരിക്കും: എം.എം ഹസന്
യു.ഡി.എഫിന്റെ നേതൃത്വത്തില് നവംബര് 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്വീനര് എം.എം ഹസന് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്നസദസുകള് സംഘടിപ്പിക്കും. കേന്ദ്രസര്ക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് എം.എം ഹസന് ആരോപിച്ചു.
സന്ദീപ് വാര്യരുടെ സന്ദർശനം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം എം ഹസൻ
സന്ദീപ് വാര്യരുടെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചതിനെ കുറിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച ഹസൻ, മുഖ്യമന്ത്രി എത്ര തവണ സമുദായ നേതാക്കളെ കണ്ടിട്ടുണ്ടെന്ന് ചോദിച്ചു. എൽഡിഎഫിന്റെ പത്രപരസ്യ വിവാദത്തിലും ഹസൻ വിമർശനം ഉന്നയിച്ചു.
ഇ പി ജയരാജനെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം എം ഹസൻ; പാലക്കാട്ടേക്ക് പുറപ്പെട്ട് ഇ പി
യുഡിഎഫ് കൺവീനർ എം എം ഹസൻ ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ചു. വിവാദങ്ങള്ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന് പാലക്കാടേക്ക് പുറപ്പെട്ടു. ഇ പി ജയരാജന് തന്റെ ആത്മകഥയില് അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.
പാലക്കാട് പാതിരാ റെയ്ഡ്: വനിതാ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമെന്ന് എംഎം ഹസ്സൻ
പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ അപമാനിക്കാനുള്ള ശ്രമമായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. മന്ത്രി എംബി രാജേഷാണ് പരിശോധനയ്ക്ക് പിന്നിലെന്നും അദ്ദേഹം രാജിവെക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു. സംഭവം ബിജെപി-സിപിഎം ഡീലാണെന്നും ആസൂത്രിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരിൽ ആത്മഹത്യാ പ്രേരണാ കേസിൽ വനിതാ നേതാവിനെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് എംഎം ഹസൻ
കണ്ണൂരിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസുള്ള വനിതാ നേതാവിനെ സിപിഐഎം സംരക്ഷിക്കുന്നതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു. പിപി ദിവ്യയെ പോലീസും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം വനിതാ നേതാക്കളുടെ അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും രക്തസാക്ഷികളാണ് നവീൻ ബാബുവും സാജനും എന്നും അദ്ദേഹം പറഞ്ഞു.
ഏക വ്യക്തി നിയമം: പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ വിഭജിക്കാനുള്ള ആഹ്വാനമെന്ന് എംഎം ഹസൻ
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ കുറ്റപ്പെടുത്തി. ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ശിൽപ്പികളെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ഹസൻ കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് എം.എം ഹസൻ
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായ പ്രതിഷേധം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം.എം ഹസൻ രംഗത്തെത്തി. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ ഉണ്ടോ എന്ന് ...