MLA Salary

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പള വർധനവ് വേണ്ടെന്ന് വെച്ച് സർക്കാർ
നിവ ലേഖകൻ
സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഈ തീരുമാനം. ശമ്പള വർധന നടപ്പാക്കിയാൽ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ ഈ പിന്മാറ്റം.

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം
നിവ ലേഖകൻ
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ശമ്പള വർധനവിൽ യോജിപ്പുണ്ട് എന്നതാണ് ശ്രദ്ധേയം.