പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന സ്വകാര്യ ആശുപത്രി ഉദ്ഘാടന വേളയിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി. ജോർജും തമ്മിൽ വാക്കുതർക്കം. മുണ്ടക്കയം ആശുപത്രിയിലെ ഡോക്ടർ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഘാടകർ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.