നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രാത്രിയിൽ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനെതിരെ യുഡിഎഫ് രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും നടപടിയെ വിമർശിച്ചു. വന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.