MK Muneer
മുനമ്പം വിഷയത്തിൽ സർക്കാർ ഇടപെടണം: എം.കെ. മുനീർ
മുനമ്പം വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഡോ. എം.കെ. മുനീർ ആവശ്യപ്പെട്ടു. സമുദായങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗും പ്രശ്നപരിഹാരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
ഉമ്മര് ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് എം.കെ മുനീര്‍
സമസ്തയുടെ വേദി ദുരുപയോഗം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യ ചെയ്ത ഉമ്മര് ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ കേരളത്തിലെ പൊതു സമൂഹം ആദരവോടെ നോക്കിക്കാണുന്നതായി അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെയും സമസ്തയെയും അകറ്റാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും മുനീര് ആവശ്യപ്പെട്ടു.
എംകെ മുനീറിനെതിരെ ഗുരുതര ആരോപണം: സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വി വസീഫ്
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് എംകെ മുനീറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. മുനീറിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും കൊടുവള്ളിയെ സ്വർണ കടത്ത് കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും വസീഫ് ആരോപിച്ചു. ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ ടി ജലീലിന്റെ പരാമർശത്തിന് മറുപടിയുമായി എം കെ മുനീർ; പിണറായിയുടെ ഉച്ചഭാഷിണിയായി ജലീൽ മാറിയെന്ന് ആരോപണം
കെ ടി ജലീലിന്റെ സ്വർണ്ണക്കടത്ത് പരാമർശത്തിന് മറുപടിയുമായി എം കെ മുനീർ രംഗത്തെത്തി. പിണറായി വിജയന്റെ ഉച്ചഭാഷിണിയായി ജലീൽ മാറിയെന്ന് മുനീർ ആരോപിച്ചു. മലപ്പുറം ജില്ല തീവ്രവാദ കേന്ദ്രമാണെന്ന ജലീലിന്റെ പ്രസ്താവനയെ മുനീർ വിമർശിച്ചു.