Mithun Death

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജരും കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറും പ്രതികൾ
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തു. പ്രധാനാധ്യാപികയെ കൂടാതെ സ്കൂൾ മാനേജർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.

തേവലക്കര ദുരന്തം: പഞ്ചായത്തിനും സ്കൂളിനും വീഴ്ചയെന്ന് റിപ്പോർട്ട്
തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് ജാഗ്രത കുറവുണ്ടായി. അനുമതിയില്ലാത്ത സൈക്കിൾ ഷെഡ് പൊളിച്ചുനീക്കാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ
മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും, നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

തേവലക്കരയിലെ മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ല; സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് വേണുഗോപാൽ
തേവലക്കരയിലെ മിഥുന്റെ മരണം കേരളത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നും, വൈദ്യുതി അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പ്രാഥമിക റിപ്പോർട്ടിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ, കർശന നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില് എട്ടാം ക്ലാസ് വിദ്യാര്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.