കേരള ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി ഫൈനൽ പ്രവേശനത്തെ പ്രശംസിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. ഈ നേട്ടം കേരള ക്രിക്കറ്റിന് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വ്യക്തിഗത മികവിനപ്പുറം ഒരു ടീം എന്ന നിലയിൽ കേരളം ഇന്ത്യൻ ക്രിക്കറ്റിൽ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്നു.