തൃശൂർ പൂരം തടസ്സപ്പെട്ട സമയത്ത് എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രി കെ. രാജന്റെ മൊഴി രേഖപ്പെടുത്തും. പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല എന്ന മന്ത്രിയുടെ ആരോപണത്തെത്തുടർന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ മൊഴി അജിത് കുമാറിന് ഭാവിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.