Milk Price

പാൽ വില കൂട്ടേണ്ട; മിൽമ തീരുമാനം
പാൽ വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന് മിൽമ ബോർഡ് യോഗം തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും തൽക്കാലം വില വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. 2022 ഡിസംബറിലാണ് ഇതിനുമുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.

സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സാധ്യത; ഇന്ന് മിൽമ യോഗം
സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വിവിധ യൂണിയനുകളുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ചേരും. കർഷകർ ലിറ്ററിന് 60 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പാൽ വില കൂട്ടാൻ മിൽമ; തീരുമാനം ഉടൻ
പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരുന്നു. മലബാർ മേഖലാ യൂണിയൻ 28-ന് യോഗം ചേർന്ന് വില വർധനവിനായുള്ള ശിപാർശകൾ സമർപ്പിക്കും. യൂണിയനുകളിൽ നിന്നും അഭിപ്രായം തേടിയ ശേഷം വില വർധനവിൽ അന്തിമ തീരുമാനമുണ്ടാകും.

അമുൽ പാലിന് വിലക്കുറവ്
അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു. ജനുവരി 24 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ. രാജ്യത്താകമാനം ഈ വിലക്കുറവ് ബാധകമാണ്.