Middle East Crisis

ആണവ കേന്ദ്രങ്ങള്ക്ക് നേരെ ആക്രമണം; തിരിച്ചടിച്ചാൽ കനത്ത പ്രത്യാഘാതമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
ഇറാന്റെ ആണവ കേന്ദ്രങ്ങള്ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പ്രതിരോധ സെക്രട്ടറി രംഗത്ത്. തിരിച്ചടിക്കാൻ ഇറാന് ശ്രമിച്ചാല് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്ക അറിയിച്ചു. ഇറാന്റെ ആണവ പദ്ധതികളെ തടയുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് സൈനികമായി ഇടപെട്ടാൽ തിരിച്ചടിക്കും; ഇറാന്റെ മുന്നറിയിപ്പ്
ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. അമേരിക്ക സൈനികമായി ഇടപെട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സംഘർഷം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആവശ്യമെങ്കിൽ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനിൽ ഇസ്രായേൽ ആക്രമണം; ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; രാജ്യത്ത് അടിയന്തരാവസ്ഥ
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അറിയിച്ചു. ഇതിനെ തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം; സൈനിക കേന്ദ്രങ്ങൾ തകർത്തു, കമാൻഡർമാർ കൊല്ലപ്പെട്ടു
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങൾ തകർന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ കമാൻഡർമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഇസ്രായേൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.