Microsoft

പെന്റഗൺ ക്ലൗഡ് പിന്തുണയിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെ ഒഴിവാക്കി മൈക്രോസോഫ്റ്റ്
പെന്റഗൺ ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെ ഒഴിവാക്കുകയാണ് മൈക്രോസോഫ്റ്റ്. ന്യൂയോർക്ക് ആസ്ഥാനമായ എൻജിഒ പ്രോ പബ്ലിക്കയുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ തീരുമാനം. പ്രതിരോധ വകുപ്പിന്റെ ക്ലൗഡ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

വിൻഡോസ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്തിന് കറുത്ത മേക്കോവർ
വിൻഡോസ് ഉപയോക്താക്കൾക്ക് ഏറെ നാളായി ഉണ്ടായിരുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് മാറുന്നു. 40 വർഷത്തിന് ശേഷം ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കറുത്ത നിറത്തിലേക്ക് മാറുകയാണ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഈ മാറ്റം വരുത്തുന്നത് എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ആശങ്കയായി വീണ്ടും പിരിച്ചുവിടൽ; 9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി Microsoft
ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇത് ഏകദേശം 9000 ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപരമായ സമ്മർദ്ദങ്ങളാണ് പിരിച്ചുവിടലുകൾക്ക് കാരണം.

വിൻഡോസ് 11 25H2: ആദ്യ പ്രിവ്യൂ പതിപ്പ് പുറത്തിറങ്ങി
മൈക്രോസോഫ്റ്റ് വിൻഡോസ് 11 25H2 ന്റെ ആദ്യ പ്രിവ്യൂ പതിപ്പ് പുറത്തിറങ്ങി. ഈ പുതിയ പതിപ്പ് വേഗത്തിലുള്ള ഇൻസ്റ്റാളേഷനുകളും മികച്ച അപ്ഡേറ്റുകളും നൽകുന്നു. പഴയ പതിപ്പുകളെ അപേക്ഷിച്ച് 40% വരെ കുറഞ്ഞ ഫയൽ സൈസ് ഇതിനുണ്ട്. എല്ലാ ഉപയോക്താക്കൾക്കും 2025-ൽ ഈ അപ്ഡേറ്റ് ലഭ്യമാകും.

ആയിരങ്ങളെ പിരിച്ചുവിട്ട് Microsoft; കാരണം ഇതാണ്
ലോകത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് പിന്നാലെ, Microsoft വീണ്ടും 300-ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ വളർച്ചയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. ഈ പിരിച്ചുവിടൽ പ്രധാനമായും സോഫ്റ്റ്വെയർ എഞ്ചിനീയർമാരെയാണ് ബാധിച്ചിരിക്കുന്നത്.

കാലാവസ്ഥാ പ്രവചനത്തിൽ കുതിച്ചുചാട്ടവുമായി അറോറ; കൃത്യതയും വേഗതയും കൂട്ടി മൈക്രോസോഫ്റ്റ് എഐ മോഡൽ
മൈക്രോസോഫ്റ്റ് ഗവേഷകർ വികസിപ്പിച്ചെടുത്ത അറോറ എഐ മോഡൽ കാലാവസ്ഥാ പ്രവചന രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നു. വായുവിന്റെ ഗുണനിലവാരം വേഗത്തിലും കൃത്യതയോടെയും പ്രവചിക്കാൻ ശേഷിയുള്ള ഈ മോഡൽ, ചുഴലിക്കാറ്റുകൾ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രവചിക്കുന്നതിൽ പരമ്പരാഗത രീതികളെക്കാൾ മികച്ചതാണ്. ഫിലിപ്പീൻസിലെ ഡോക്സുരി ചുഴലിക്കാറ്റിന്റെ വരവ് നാല് ദിവസം മുമ്പ് കൃത്യമായി പ്രവചിച്ചതാണ് ഇതിന് ഉദാഹരണം.

മൈക്രോസോഫ്റ്റ് സ്കൈപ്പ് പിൻവലിക്കുന്നു; മെയ് 5 മുതൽ ലഭ്യമാകില്ല
മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് ടീംസ് എന്ന പുതിയ പ്ലാറ്റ്ഫോമിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലുള്ള സ്കൈപ്പ് ഐഡി ഉപയോഗിച്ച് ടീംസിൽ പ്രവർത്തിക്കാൻ കഴിയും.

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് നൊയിഡയിൽ തറക്കല്ലിട്ടു
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൊയിഡയിൽ മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്മെന്റ് സെന്ററിന് തറക്കല്ലിട്ടു. 15 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രമായിരിക്കും. ഹൈദരാബാദിന് ശേഷം ഉത്തർപ്രദേശിനെ മൈക്രോസോഫ്റ്റിന്റെ ഒരു പ്രധാന സാങ്കേതിക കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ മൈക്രോസോഫ്റ്റിന്റെ പുതിയ എഐ അസിസ്റ്റന്റ്
മൈക്രോസോഫ്റ്റ് ഡ്രാഗൺ കോപൈലറ്റ് എന്ന പുതിയ എഐ അസിസ്റ്റന്റ് ആരോഗ്യമേഖലയിലേക്ക് അവതരിപ്പിച്ചു. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഈ ഉപകരണം സഹായകരമാകും. രോഗി-ഡോക്ടർ സംഭാഷണങ്ങൾ രേഖപ്പെടുത്തൽ, ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യൽ തുടങ്ങിയ സവിശേഷതകളാണ് ഇതിനുള്ളത്.

സ്കൈപ്പ് വിടവാങ്ങുന്നു; 22 വർഷത്തെ സേവനത്തിന് തിരശ്ശീല
22 വർഷത്തെ സേവനത്തിനു ശേഷം മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നു. മെയ് അഞ്ചിനാണ് സ്കൈപ്പ് പ്രവർത്തനം നിർത്തുക. മറ്റ് ആപ്പുകളുടെ വരവോടെ സ്കൈപ്പിന്റെ പ്രചാരം കുറഞ്ഞതാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള കാരണം.

മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടൽ: പ്രകടന മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പുറത്താക്കൽ
മൈക്രോസോഫ്റ്റ് കൂട്ടമായി ജീവനക്കാരെ പിരിച്ചുവിടുന്നു. പ്രകടന മാനദണ്ഡങ്ങൾ പാലിക്കാത്തവരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് ആനുകൂല്യങ്ങളില്ല.

വിൻഡോസ് മെയിൽ, കലണ്ടർ, പീപ്പിൾസ് ആപ്പുകൾ നിർത്തലാക്കുന്നു; ഔട്ട്ലുക്കിലേക്ക് മാറ്റാൻ മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് വിൻഡോസിലെ മെയിൽ, കലണ്ടർ, പീപ്പിൾസ് ആപ്പുകൾ ഡിസംബർ 31-ന് നിർത്തലാക്കുന്നു. ഉപയോക്താക്കളെ ഔട്ട്ലുക്കിലേക്ക് മാറ്റാനാണ് നീക്കം. പുതിയ ആപ്പ് കൂടുതൽ ഫീച്ചറുകളും മൂന്നാം കക്ഷി അക്കൗണ്ടുകൾക്കുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നു.