ഗോവയിലെ ബീച്ചുകളിൽ ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നത് വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ടെന്ന് ബി.ജെ.പി. എം.എൽ.എ. മൈക്കൽ ലോബോ. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ കുറവിന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും എല്ലാവരും ഉത്തരവാദികളാണെന്നും ലോബോ പറഞ്ഞു.