Mexico

മെക്സിക്കൻ പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ
മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിനെ പൊതുസ്ഥലത്ത് അതിക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മദ്യലഹരിയിൽ പ്രസിഡന്റിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംഭവം മെക്സിക്കോയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു.

മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് മരിച്ചു
മെക്സിക്കൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വാലേറിയ മാർക്വേസ് ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാപോപൻ സിറ്റിയിൽ ജോലി ചെയ്യുന്ന സലൂണിൽ വെച്ചാണ് സംഭവം നടന്നത്. ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് വാലേറിയയ്ക്കുണ്ടായിരുന്നു.

ട്രംപിന്റെ ഇറക്കുമതി തീരുവയിൽ വഴിമാറ്റം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കോയ്ക്കും കാനഡയ്ക്കുമെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിൽ വൈകലുകൾ ഉണ്ടാകും. മെക്സിക്കോയ്ക്കെതിരെയുള്ള തീരുവ താൽക്കാലികമായി മരവിപ്പിച്ചു. കാനഡയുമായുള്ള ചർച്ചകളിൽ ധാരണയായതിനെ തുടർന്നാണ് ഈ തീരുമാനം.
