Metro Project

തിരുവനന്തപുരം മെട്രോ: ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ; 8000 കോടിയുടെ പദ്ധതി
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം; ആദ്യഘട്ട അലൈൻമെന്റ് ഇങ്ങനെ
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം നൽകി. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം മെട്രോ: അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി രൂപീകരിക്കും
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെൻ്റ് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതാണ് സമിതി. ശരിയായ സമീപനത്തിലൂടെ തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് തരൂർ.

മസ്കറ്റിൽ പുതിയ മെട്രോ പദ്ധതിക്ക് തുടക്കം
ഒമാനിലെ മസ്കറ്റിൽ 50 കിലോമീറ്റർ നീളമുള്ള പുതിയ മെട്രോ പദ്ധതിക്ക് തുടക്കമാകുന്നു. 36 സ്റ്റേഷനുകളുള്ള ഈ പദ്ധതി നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ഘാല വാണിജ്യ മേഖല, അൽ-ഖുവൈർ നഗര കേന്ദ്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ മെട്രോ ബന്ധിപ്പിക്കും.