മാർച്ച് 1 മുതൽ ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നോൾ കാർഡുകൾ റീചാർജ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹമായി ഉയർത്തി. റമദാൻ മാസത്തിൽ പാർക്കിങ് സമയത്തിലും ടോൾ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മെട്രോ സർവ്വീസ് സമയത്തിലും മാറ്റമുണ്ട്.