Meta

ഓക്ക്ലി മെറ്റ HSTN: അത്ലറ്റുകൾക്കായി AI സ്മാർട്ട് ഗ്ലാസുമായി മെറ്റ
മെറ്റയും ഓക്ക്ലിയും ചേർന്ന് അത്ലറ്റുകൾക്കായി AI സാങ്കേതിക വിദ്യയിൽ പുതിയ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കി. ഓക്ക്ലി മെറ്റ എച്ച്എസ്ടിഎൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്ലാസുകൾക്ക് AI സാങ്കേതിക വിദ്യയും മികച്ച ഓഡിയോ സംവിധാനങ്ങളും ഉണ്ട്. ഉയർന്ന ബാറ്ററി ലൈഫും ഇതിന്റെ പ്രധാന ആകർഷണമാണ്.

വാട്ട്സ്ആപ്പിൽ ഇനി പരസ്യം; വരുമാനം ലക്ഷ്യമിട്ട് മെറ്റ
വാട്ട്സ്ആപ്പിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ മെറ്റയുടെ തീരുമാനം. അപ്ഡേറ്റ് ടാബിൽ മാത്രമായിരിക്കും പരസ്യങ്ങൾ ഉണ്ടാകുക. വ്യക്തിഗത ചാറ്റുകളിൽ പരസ്യം ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു.

വ്യാജ ലൈംഗിക ചിത്രങ്ങൾക്കെതിരെ മെറ്റയുടെ നടപടി; ഹോങ്കോംഗ് കമ്പനിക്കെതിരെ കേസ്
ഉപയോക്താക്കളുടെ അനുമതിയില്ലാതെ വ്യാജ ലൈംഗിക ചിത്രങ്ങൾ നിർമ്മിക്കുന്ന എഐ ടൂളുകൾക്കെതിരെ മെറ്റ നടപടിയെടുക്കുന്നു. ന്യൂഡിഫൈ ആപ്പുകൾക്ക് പിന്നിലുള്ള ഹോങ്കോംഗ് ആസ്ഥാനമായുള്ള ടൈംലൈൻ എച്ച് കെ കമ്പനിയുടെ ഉത്പന്നങ്ങൾ ഇനി പരസ്യം ചെയ്യില്ല. പരസ്യങ്ങൾ വേഗത്തിൽ കണ്ടെത്താനും നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു പുതിയ എഐ സിസ്റ്റം വികസിപ്പിച്ചു. സുരക്ഷാ ടീമിനെയും നിയമിച്ചു.

AI ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാൻ മെറ്റ
നിർമ്മിത ബുദ്ധിയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മെറ്റ ആണവോർജ്ജം ഉപയോഗിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കോൺസ്റ്റലേഷൻ ക്ലിന്റൺ ക്ലീൻ എനർജി സെന്ററുമായി 20 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഈ കരാർ 2027 ജൂൺ മാസത്തോടെ നിലവിൽ വരും.

മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ ലൈംഗിക ചുവയോടെ കുട്ടികളോട് സംസാരിക്കുന്നതായി പരാതി
മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതായി പരാതി ഉയർന്നു. സെലിബ്രിറ്റികളുടെ ശബ്ദം ദുരുപയോഗം ചെയ്തതിന് മെറ്റക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വാൾ സ്ട്രീറ്റ് ജേണലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

മെറ്റയുടെ പുതിയ റീൽസ് എഡിറ്റിംഗ് ആപ്പ് ‘എഡിറ്റ്സ്’
മെറ്റ പുതിയ റീൽസ് എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ 'എഡിറ്റ്സ്', റീൽസ് വീഡിയോകൾ സൗജന്യമായി എഡിറ്റ് ചെയ്യാൻ സഹായിക്കുന്നു. ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആപ്പിളിനും മെറ്റയ്ക്കും കോടികളുടെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും യൂറോപ്യൻ യൂണിയൻ കോടിക്കണക്കിന് യൂറോ പിഴ ചുമത്തി. ആപ്പിളിന് 570 മില്യൺ ഡോളറും മെറ്റയ്ക്ക് 228 മില്യൺ ഡോളറുമാണ് പിഴ. ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആപ്പിളിന് നിർദ്ദേശം.

മെറ്റയ്ക്ക് തിരിച്ചടി; ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലിൽ വിചാരണ നേരിടും
ഇൻസ്റ്റഗ്രാമും വാട്ട്സ്ആപ്പും ഏറ്റെടുത്തതിലൂടെ മെറ്റ മത്സരം ഇല്ലാതാക്കിയെന്നാണ് യുഎസ് സർക്കാരിന്റെ ആരോപണം. വിപണിയിലെ ശക്തി ദുരുപയോഗം ചെയ്തതിനാണ് കേസ്. വാഷിംഗ്ടൺ ഫെഡറൽ കോടതിയിലാണ് വിചാരണ നടക്കുക.

മെറ്റയുടെ പുതിയ എഐ മോഡലുകൾ ലാമ 4 സ്കൗട്ടും ലാമ 4 മാവെറിക്കും വിപണിയിൽ
മെറ്റയുടെ പുതിയ എഐ മോഡലുകളായ ലാമ 4 സ്കൗട്ടും ലാമ 4 മാവെറിക്കും വിപണിയിലെത്തി. ലാമ 4 കുടുംബത്തിലെ ആദ്യ ഓപ്പൺ സോഴ്സ് എഐ മോഡലുകളാണിവ. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്, മെസഞ്ചർ, മെറ്റ എ.ഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ലഭ്യമാകും.

ഷഹബാസ് വധം: മെറ്റയോട് വിവരങ്ങൾ തേടി പോലീസ്
താമരശ്ശേരി ഷഹബാസ് വധക്കേസിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളെ കുറിച്ചറിയാനാണ് പോലീസ് മെറ്റയെ സമീപിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകളുടെ ആധികാരികതയും അന്വേഷണ സംഘം പരിശോധിക്കുന്നു.

ഇൻസ്റ്റാഗ്രാം റീൽസിലെ അനുചിത ഉള്ളടക്കങ്ങൾക്ക് മെറ്റ മാപ്പ് പറഞ്ഞു
ഇൻസ്റ്റാഗ്രാം റീൽസിൽ അനുചിതമായ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ടതിന് മെറ്റ മാപ്പ് പറഞ്ഞു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് കമ്പനി അറിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ സബ്മറൈൻ കേബിൾ ശൃംഖല ‘പ്രോജക്ട് വാട്ടർവർത്ത്’ മെറ്റ പ്രഖ്യാപിച്ചു
മെറ്റയുടെ 'പ്രോജക്ട് വാട്ടർവർത്ത്' ലോകത്തിലെ ഏറ്റവും നീളമേറിയ സബ്മറൈൻ കേബിൾ ശൃംഖലയായിരിക്കും. 50,000 കിലോമീറ്റർ നീളമുള്ള ഈ ശൃംഖല അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കും. 2039-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്.