ജർമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റ് നേതാവ് ഫ്രെഡറിക് മെർസിന്റെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചു. തീവ്ര വലതുപക്ഷത്തെ പിന്നിലാക്കിയാണ് മെർസിന്റെ മുന്നേറ്റം. യൂറോപ്പിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മെർസ് പറഞ്ഞു.