Memory Loss

Sharjah Indian Association

ഓർമ്മ നഷ്ടപ്പെട്ട ഡോക്ടർ ഒമ്പത് മാസത്തിനു ശേഷം നാട്ടിലേക്ക്

Anjana

ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ ഡോക്ടർ ഒമ്പത് മാസത്തെ ഇടവേളയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ കശ്മീർ സ്വദേശിയായ ഡോ. റാഷിദ് അൻവർ ധറിന് ഷാർജ ഇന്ത്യൻ അസോസിയേഷന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും പരിശ്രമത്തിലൂടെയാണ് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്. ഏതാണ്ട് ഒമ്പത് മാസത്തോളം ഷാർജയിൽ ഒറ്റപ്പെട്ടുപോയ ഡോക്ടർക്ക് സ്വന്തം ജീവിതത്തിലെ ഓർമ്മകൾ നഷ്ടമായിരുന്നു.