Memorial Event

Director Siddique memorial event Doha

സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം

നിവ ലേഖകൻ

പ്രമുഖ സംവിധായകൻ സിദ്ദിഖിന്റെ സ്മരണയ്ക്കായി ദോഹയിൽ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. 'ഓർമകളിൽ സിദ്ദിക്ക' എന്ന പേരിൽ വെള്ളിയാഴ്ച വൈകീട്ട് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ സംവിധായകൻ ലാൽ ജോസ് അനുസ്മരണ പ്രഭാഷണം നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും കലാ-സാസ്കാരിക പ്രവർത്തകരും പങ്കെടുക്കും.