Mehbooba Mufti

ചെങ്കോട്ട സ്ഫോടനം കശ്മീർ പ്രശ്നങ്ങളുടെ പ്രതിഫലനം; കേന്ദ്രത്തിനെതിരെ മെഹബൂബ മുഫ്തി
നിവ ലേഖകൻ
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി രംഗത്ത്. സ്ഫോടനം കശ്മീരിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാണെന്നും, വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചത് കേന്ദ്രസർക്കാരാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരി യുവാക്കളെ വഴിതെറ്റാൻ പ്രേരിപ്പിച്ചത് ഈ അന്തരീക്ഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹിസ്ബുല്ല തലവന്റെ വധം: ജമ്മു കശ്മീരിൽ പ്രതിഷേധം, മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാകുന്നു
നിവ ലേഖകൻ
ലെബനനിലെ ഹിസ്ബുല്ല തലവൻ ഹസൻ റസ്രള്ളയുടെ വധത്തിൽ ജമ്മു കശ്മീരിൽ പ്രതിഷേധം. ബുദ്ഗാമിലും ശ്രീനഗറിലും പ്രതിഷേധ മാർച്ചുകൾ നടന്നു. മുൻ മുഖ്യമന്ത്രി മെഹബൂബ് മുഫ്തി ഹിസ്ബുല്ല തലവനെ രക്തസാക്ഷി എന്ന് വിളിച്ചത് വിവാദമായി.