MedicalCrisis

Kerala heart treatment

സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ

നിവ ലേഖകൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ അവ തിരിച്ചെടുക്കാൻ ഒരുങ്ങുന്നു. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ തീരുമാനിച്ചു.