സിംഗപ്പുരിലെ നാന് യാങ് ടെക്നോളജിക്കല് യൂണിവേഴ്സിറ്റി ധാന്യത്തിന്റെ വലുപ്പമുള്ള റോബോട്ട് വികസിപ്പിച്ചു. ഈ റോബോട്ട് ശരീരത്തിന്റെ സങ്കീർണ്ണ ഭാഗങ്ങളിൽ മരുന്നെത്തിക്കാൻ സഹായിക്കും. ഈ കണ്ടുപിടിത്തം ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.