Medical negligence

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ; ആൻജിയോഗ്രാം വൈകിയതിനാൽ രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കൊല്ലം പന്മന സ്വദേശി വേണുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല.

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; ഡോക്ടർമാർക്കെതിരെ പരാതി നൽകി കുടുംബം
പാലക്കാട് പല്ലശ്ശനയിൽ ഒമ്പത് വയസ്സുകാരിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് കുടുംബം
വർക്കലയിൽ ട്രെയിനിൽ നിന്ന് മദ്യലഹരിയിൽ യാത്രക്കാരൻ തള്ളിയിട്ട 19കാരി ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബത്തിൻ്റെ ആരോപണം. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്.ശരീരത്തിൽ 20 ഓളം മുറിവുകളുണ്ട്. അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നത്.

കരുനാഗപ്പള്ളിയിൽ ചികിത്സാ പിഴവിൽ യുവതി മരിച്ചെന്ന് ആരോപണം
കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ 22കാരി ജാരിയത്ത് മരിച്ച സംഭവത്തിലാണ് കുടുംബാംഗങ്ങൾ പരാതിയുമായെത്തിയത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവതി മരിക്കാൻ കാരണമെന്നും അനസ്തേഷ്യ ഡോക്ടർ 2500 രൂപ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്.

താമരശ്ശേരിയിൽ ഒമ്പതുവയസ്സുകാരി മരിച്ച സംഭവം: ചികിത്സാ പിഴവിൽ നിയമനടപടിയുമായി കുടുംബം
താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിയമനടപടിയുമായി കുടുംബം. താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. ആറാലുമൂട് സ്വദേശി കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി ആശുപത്രിയിൽ എത്തിയത്. മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്, ഉദ്ഘാടനം വി.ഡി. സതീശൻ
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് ആരംഭിക്കുന്ന സത്യഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തനിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും തുടർ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ബുധനാഴ്ച സത്യഗ്രഹ സമരം ആരംഭിക്കും. തുടർ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി ആത്മാർത്ഥത കാണിക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചു.

ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ച സംഭവം; ചികിത്സ ഉറപ്പാക്കുമെന്ന് എംഎൽഎ
പാലക്കാട് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സ ഉറപ്പാക്കുമെന്ന് നെന്മാറ എംഎൽഎ കെ ബാബു. ചികിത്സാ പിഴവുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടിയുടെ കുടുംബത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

പാലക്കാട് ജില്ലാ ആശുപത്രി: ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചതിൽ ചികിത്സാ പിഴവില്ലെന്ന് അധികൃതർ ആവർത്തിക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് അധികൃതർ ആവർത്തിച്ചു. കൈയ്ക്ക് നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ എത്താൻ നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ നീര് കൂടിയ ഉടൻ കുട്ടിയെ എത്തിച്ചില്ലെന്നും അധികൃതർ പറയുന്നു. അതേസമയം, റിപ്പോർട്ട് പൂർണമായും തള്ളിക്കളയുന്നതായി കുട്ടിയുടെ കുടുംബം അറിയിച്ചു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡിഎംഒയുടെ വിശദീകരണം ഇന്ന്
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ഡിഎംഒയുടെ വിശദീകരണം ഇന്ന് ലഭിച്ചേക്കും. ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് ഉള്ളത്. അന്വേഷണ റിപ്പോർട്ട് തള്ളിയ കുടുംബം, ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.