Medical Jobs

മെഡിക്കൽ കോളേജുകളിൽ റേഡിയോഗ്രാഫർ നിയമനം; ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്
നിവ ലേഖകൻ
തിരുവനന്തപുരം, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ KHRWS സിടി സ്കാൻ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.

യു.കെയിലെ വെയില്സില് ഡോക്ടര്മാര്ക്ക് അവസരം; നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നവംബറില്
നിവ ലേഖകൻ
യു.കെയിലെ വെയില്സില് വിവിധ സ്പെഷ്യാലിറ്റികളില് ഡോക്ടര്മാര്ക്ക് അവസരങ്ങളുമായി നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 നവംബര് 07 മുതല് 14 വരെ എറണാകുളത്ത് നടക്കും. സീനിയർ ക്ലിനിക്കൽ ഫെല്ലോസ്, സ്പെഷ്യാലിറ്റി ഡോക്ടർമാർ, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ എന്നീ തസ്തികകളിലാണ് അവസരം. താൽപര്യമുള്ളവർ ഒക്ടോബർ 23 ന് അകം അപേക്ഷ നൽകണം.