Medical College

എം എം ലോറന്സിന്റെ മൃതദേഹം: മെഡിക്കല് കോളജിന് വിട്ടുനല്കരുതെന്ന് ഹൈക്കോടതി
എം എം ലോറന്സിന്റെ മൃതദേഹം മെഡിക്കല് കോളജിന് വിട്ടുനല്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മകള് ആശയുടെ ഹര്ജിയിന്മേല് കോടതി തീരുമാനമെടുത്തു. മൃതദേഹം തല്ക്കാലം മോര്ച്ചറിയില് സൂക്ഷിക്കാനും നിര്ദേശിച്ചു.

ആലപ്പുഴ മെഡിക്കല് കോളജില് വനിതാ ഡോക്ടര്ക്ക് രോഗിയില് നിന്ന് ആക്രമണം
ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജില് ചികിത്സയ്ക്കെത്തിയ രോഗി വനിതാ ഡോക്ടറെ ആക്രമിച്ചു. തകഴി സ്വദേശിയായ ഷൈജു എന്ന യുവാവാണ് ഡോ. അജ്ഞലിയെ മര്ദിച്ചത്. സംഭവത്തില് ഡോക്ടര്ക്ക് പരുക്കേറ്റു.

കൊൽക്കത്ത യുവഡോക്ടർ കൊലക്കേസ്: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിൽ ആർജി കർ മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊൽക്കത്ത പോലീസ് എസ് എച് ഒ അഭിജിത് മോണ്ടലിനെയും അറസ്റ്റ് ചെയ്തു. ഇരുവർക്കും എതിരെ അന്വേഷണം വഴി തെറ്റിക്കൽ, തെളിവ് നശിപ്പിക്കൽ, എഫ്ഐആർ വൈകിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

കൊൽക്കത്ത ഡോക്ടർ കൊലപാതകം: പ്രതി സഞ്ജയ് റോയ് നുണപരിശോധനയിൽ കുറ്റസമ്മതം നടത്തി
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് നുണപരിശോധനയിൽ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് മുൻപ് മറ്റൊരു സ്ത്രീക്കെതിരെയും ലൈംഗികാതിക്രമം നടത്തിയതായി പ്രതി സമ്മതിച്ചു. സംഭവദിവസം പ്രതിയുടെ നീക്കങ്ങൾ സിസിടിവിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലിഫ്റ്റില് കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോര്ജ് സന്ദര്ശിച്ചു; കര്ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ്
തിരുവനന്തപുരം മെഡിക്കല് കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില് കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് സന്ദര്ശിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചതായി മന്ത്രി ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. തിരുമല സ്വദേശിയായ രവീന്ദ്രൻ നായർ എന്ന രോഗിയാണ് ഈ ദുരനുഭവത്തിന് ...