കലൂർ സ്റ്റേഡിയത്തിൽ അപകടത്തിൽപ്പെട്ട ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് പുറപ്പെട്ടു. ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.