കേന്ദ്രമന്ത്രി സുരേഷ് ഗോപി അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിക്ക് സഹായം വാഗ്ദാനം ചെയ്തു. കുട്ടിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റുമെന്നും വിദഗ്ധ ഡോക്ടർമാരുടെ സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ജപ്തി ഭീഷണി നേരിട്ട വീടിന്റെ പ്രമാണം തിരിച്ചെടുത്ത് നൽകുകയും പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.