Media Training

കെൽട്രോൺ ജേണലിസം ഡിപ്ലോമ: പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തിരുവനന്തപുരം സെന്റർ ജേണലിസം ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പഠനകാലയളവിൽ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനവും ഇന്റേൺഷിപ്പും ലഭിക്കും.

പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്ക് ജേർണലിസം മേഖലയിൽ പുതിയ അവസരം; രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു
പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കായി ജേർണലിസം മേഖലയിൽ രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതായി മന്ത്രി ഒ.ആർ. കേളു പ്രഖ്യാപിച്ചു. 'ട്രെയിനിങ് ഫോർ കരിയർ എക്സലൻസ്' എന്ന പേരിലുള്ള പദ്ധതിയിൽ ആദ്യഘട്ടത്തിൽ 15 പേരെ തെരഞ്ഞെടുക്കും. മീഡിയ അക്കാദമി വഴി മാധ്യമങ്ങളിലേക്ക് പരിശീലനത്തിന് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെല്ട്രോണിന്റെ പി.ജി ഡിപ്ലോമ ഇന് അഡ്വാന്സ്ഡ് ജേണലിസം: സ്പോട്ട് അഡ്മിഷന് നവംബര് 6 മുതല്
കെല്ട്രോണ് നടത്തുന്ന പി.ജി ഡിപ്ലോമ ഇന് അഡ്വാന്സ്ഡ് ജേണലിസത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില് സ്പോട്ട് അഡ്മിഷന് നടക്കും. നവംബര് 6 മുതല് 14 വരെ ഫീസ് ഇളവോടെയാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില് ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം, പ്രായപരിധിയില്ല.