MDMA

കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. 12.5 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്.

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. 51 ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 52 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ, പാലക്കാട് സ്വദേശിനിയായ അനു എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടര ഗ്രാം എംഡിഎംഎ, സിറിഞ്ചുകൾ, പാക്കിംഗ് കവറുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു. പിടിയിലായവരിൽ പലരും ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.

എം.ഡി.എം.എ. വിതരണക്കാരൻ ഡൽഹിയിൽ പിടിയിൽ
കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ. വിതരണം ചെയ്തിരുന്ന നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ബേടോ സോളോമൻ എന്നയാളാണ് പിടിയിലായത്. മാർച്ച് 25നാണ് ഇയാളെ പിടികൂടിയത്.

എംഡിഎംഎയുമായി കരമനയിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജസീം എന്നയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ വാടക വീട്ടിൽ നിന്നാണ് മുഹമ്മദ് നിഷാദ് എന്നയാളെ പിടികൂടിയത്. ആലുവയിൽ 47 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഷാജിയുടെ ബിസിനസ് പങ്കാളിയാണ് മുഹമ്മദ് നിഷാദ്.

ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; കഴക്കൂട്ടത്ത് യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മണക്കാട് സ്വദേശിയായ 27കാരനാണ് അറസ്റ്റിലായത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് നീക്കം ചെയ്തായിരുന്നു ഇയാളുടെ ലഹരിമരുന്ന് കച്ചവടം.

എംഡിഎംഎയ്ക്ക് പണം നിഷേധിച്ചു; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്
എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ താനൂർ പോലീസ് ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവാവ് തന്നെ തുറന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ആദ്യമായി ലഹരിമരുന്ന് ഉപയോഗിച്ചതെന്നും ക്രമേണ അതിന് അടിമയായെന്നും അയാൾ പറയുന്നു.

കൊച്ചിയിൽ എംഡിഎംഎയുമായി പിടിയിലായവർക്ക് 10 വർഷം തടവ്
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് 329 ഗ്രാം എംഡിഎംഎയുമായി പിടിയിലായ രണ്ട് പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. 2023 ഒക്ടോബറിലാണ് നാലംഗ സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു.

മലപ്പുറത്ത് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
അരീക്കോട് പള്ളിപ്പടിയിൽ വെച്ച് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ഊര്നാട്ടിരി സ്വദേശി അസീസും എടവണ്ണ സ്വദേശി ഷമീര് ബാബുവുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

വെള്ളനാട് ഉറിയാക്കോട് നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
വെള്ളനാട് ഉറിയാക്കോട് ചക്കിപ്പാറയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 16 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനായാണ് എംഡിഎംഎ സംഘടിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി.