ചലച്ചിത്രമേഖലയിൽ 'മട്ടാഞ്ചേരി മാഫിയ' എന്ന പദപ്രയോഗം യാഥാർഥ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സിനിമാ രംഗത്തെ നിയന്ത്രിക്കാൻ വിവിധ സ്വാധീന സംഘങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയകൾ, നഗര നക്സലുകൾ, അരാജകവാദികൾ എന്നിവരെ പിന്തുണയ്ക്കാനാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.