Matsyafed

മത്സ്യഫെഡിൽ ഡെപ്യൂട്ടി മാനേജർ നിയമനം: അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 3
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 3 വരെ കേരള പിഎസ്സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,500 രൂപ മുതൽ 85,000 രൂപ വരെ ശമ്പളം ലഭിക്കും.

ലോകായുക്തയിൽ കോർട്ട് ഓഫീസർ നിയമനം; മത്സ്യഫെഡ് വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും സംയുക്തമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത രേഖകൾ സഹിതം അപേക്ഷിക്കാം.

മത്സ്യത്തൊഴിലാളി മക്കൾക്ക് കുറഞ്ഞ പലിശയിൽ വിദ്യാഭ്യാസ വായ്പ
മത്സ്യഫെഡും ദേശീയ ന്യൂനപക്ഷ വികസന കോർപ്പറേഷനും സംയുക്തമായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നു. കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. അപേക്ഷകർക്ക് ഇന്ത്യയിലെ കോഴ്സുകൾക്കായി 20 ലക്ഷം രൂപ വരെയും വിദേശ കോഴ്സുകൾക്കായി 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും.