Mass Resignation

CPI Kollam Resignations

കൊല്ലത്ത് സി.പി.ഐയിൽ കൂട്ടരാജി: 60 നേതാക്കളും പ്രവർത്തകരും പാർട്ടിസ്ഥാനം ഒഴിഞ്ഞു

നിവ ലേഖകൻ

കൊല്ലം സി.പി.ഐയിൽ ജില്ലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ കൂട്ടരാജി. കുണ്ടറ മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള 60 ഓളം നേതാക്കളും പ്രവർത്തകരുമാണ് രാജി വെച്ചത്. കുണ്ടറ മണ്ഡലം സമ്മേളനത്തിലെ തർക്കത്തിൽ ഏകപക്ഷീയമായെടുത്ത നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നാളെ ജില്ലാ സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം ആരംഭിക്കാനിരിക്കെ ഉണ്ടായ ഈ രാജി സി.പി.ഐക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.