Masala Bond

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ ചെന്നിത്തലയും കിഫ്ബി സി.ഇ.ഒയും
മസാല ബോണ്ട് കേസിൽ ഇ.ഡി. നോട്ടീസിനോട് പ്രതികരിച്ച് രമേശ് ചെന്നിത്തലയും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ഇ.ഡി. നോട്ടീസ് അയക്കുന്നത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു. ഫെമ നിയമം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി.യുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കിഫ്ബി സി.ഇ.ഒ. വ്യക്തമാക്കി.

മസാല ബോണ്ട് വിവാദം: ഇ.ഡി. ആരോപണങ്ങൾ തള്ളി കിഫ്ബി സി.ഇ.ഒ.
മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം വ്യക്തമാക്കി. ഇ.ഡി.യുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും കിഫ്ബി ആരോപിച്ചു. ആർ.ബി.ഐ. നിർദ്ദേശങ്ങൾ പാലിച്ചാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും സി.ഇ.ഒ. അറിയിച്ചു.

ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കാൻ പാടില്ലായിരുന്നു; മസാല ബോണ്ട് കേസിൽ ഇ.പി. ജയരാജൻ
മസാല ബോണ്ട് കേസിൽ ഇ.ഡി.യുടെ നടപടിക്കെതിരെ ഇ.പി. ജയരാജൻ രംഗത്ത്. ഇ.ഡി.യുടെ വാർത്താക്കുറിപ്പ് ഇറക്കാൻ പാടില്ലായിരുന്നുവെന്നും ഇത് ഭരണസ്ഥാപനത്തോടുള്ള കയ്യേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ബിജെപിയെ സംരക്ഷിക്കുന്നുവെന്നും നിസ്സഹായരായ സ്ത്രീകളെ വേട്ടയാടുന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി.

കിഫ്ബി മസാല ബോണ്ട്: പണം വാങ്ങിയത് ആരിൽ നിന്ന്, സർക്കാർ മറുപടി പറയുന്നതിൽ തടസ്സമെന്ത്?: മാത്യു കുഴൽനാടൻ
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ച വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പ്രതികരിക്കുന്നു. സംസ്ഥാനം ആരിൽ നിന്നാണ് പണം സ്വീകരിച്ചതെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയുന്നതിൽ എന്താണ് തടസ്സമെന്ന് അദ്ദേഹം ചോദിച്ചു. ഫെമ നിയമലംഘനത്തേക്കാൾ ഗൗരവതരമായ വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.