Marvel

റോബർട്ട് ഡൗണി ജൂനിയർ വീണ്ടും മാർവലിലേക്ക്; ഇത്തവണ ഡോക്ടർ ഡൂമായി
മാർവൽ സിനിമാ ലോകത്ത് പുതിയ വാർത്തകൾ പ്രചരിക്കുന്നു, റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡൂം ആയി തിരിച്ചെത്തുന്നു. 2026-ൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ ഡിസംബറിൽ ഉണ്ടാകുമെന്നാണ് സൂചന. എക്സ്-മെനിലെ കഥാപാത്രങ്ങളും ഈ സിനിമയിൽ ഉണ്ടാകുമെന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം.

സ്പൈഡർമാൻ 4: ബെർന്താലും എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു
സ്പൈഡർമാൻ 4ൽ പണിഷർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബെർന്താൽ എത്തുന്നു. ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന സിനിമയുടെ സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടനാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. 2026 ജൂലൈ 31നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

8581 കോടി രൂപ മുടക്കി ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഒരുങ്ങുന്നു!
ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഹോളിവുഡിൽ ഒരുങ്ങുന്നു. മാർവെലിന്റെ അവഞ്ചേഴ്സ് ഡൂംസ് ഡേ എന്ന സിനിമയാണ് 8581 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നത്. റോബർട്ട് ഡൗണി ജൂനിയർ ഡോക്ടർ ഡും ആയി തിരിച്ചെത്തുന്ന ഈ സിനിമ സ്റ്റാർ വാർസ് എപ്പിസോഡ് 9 നെക്കാൾ വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

റോബർട്ട് ഡൗണി ജൂനിയറുടെ മുന്നറിയിപ്പ്: അയൺ മാൻ കഥാപാത്രത്തിന്റെ എഐ പുനർനിർമ്മാണത്തിന് നിയമനടപടി
റോബർട്ട് ഡൗണി ജൂനിയർ തന്റെ അയൺ മാൻ കഥാപാത്രത്തിന്റെ എഐ പുനർനിർമ്മാണത്തിനെതിരെ മുന്നറിയിപ്പ് നൽകി. നിർമിതബുദ്ധി ഉപയോഗിച്ച് കഥാപാത്രത്തെ പുനരവതരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പ്രഖ്യാപിച്ചു. തന്റെ മരണശേഷം പോലും ഇത്തരം പുനർനിർമ്മാണം നടന്നാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.