Market Intervention

സപ്ലൈകോയ്ക്ക് 100 കോടി അധികം; മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് ധനമന്ത്രി
സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിർമ്മലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബ സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി അറിയിച്ചു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടൽ നിർണായകം: മുഖ്യമന്ത്രി
കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഇടപെടലുകൾ നിർണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ്, സഹകരണ സംഘങ്ങൾ എന്നിവയുടെ സംയോജിത പ്രവർത്തനം വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷ്യോത്പാദന രംഗത്ത് കേരളം നല്ല പുരോഗതി കൈവരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സപ്ലൈകോയുടെ വിപണി ഇടപെടലിന് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാനാണ് ഈ തുക. ബജറ്റ് വിഹിതത്തിന് പുറമേ 120 കോടി രൂപയാണ് അധികമായി നൽകിയത്.