Mark Zuckerberg

മാർക്ക് സക്കർബർഗിനെതിരെ പരാതിയുമായി അതേപേരിലുള്ള അഭിഭാഷകൻ
ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനെതിരെ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെതിരെ അതേപേരിലുള്ള അഭിഭാഷകൻ രംഗത്ത്. തന്റെ പേര് ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് സിസ്റ്റം കണ്ടെത്തിയതിനെ തുടർന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പറയുന്നു. അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തുന്ന വിലക്ക് നീക്കം ചെയ്യണമെന്നും, നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2196 കോടി രൂപയുടെ ഓഫർ; ഒടുവിൽ സക്കർബർഗിന് മുന്നിൽ വീണ് ആ 24-കാരൻ
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈകാര്യം ചെയ്യുന്ന മെറ്റയുടെ സി.ഇ.ഒ മാർക്ക് സക്കർബർഗ്, 24 വയസ്സുകാരനായ മാറ്റ് ഡീറ്റ്കെയെ തങ്ങളുടെ കമ്പനിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി സക്കർബർഗ് 2196 കോടി രൂപയുടെ വാഗ്ദാനം നൽകി. ഒടുവിൽ മാറ്റ് മെറ്റയുടെ വാഗ്ദാനം സ്വീകരിച്ചു.

മെറ്റയുടെ ഓഹരി മൂല്യം കുതിച്ചുയർന്നു; ജെഫ് ബെസോസിനെ മറികടന്ന് മാർക്ക് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ
മെറ്റയുടെ ഓഹരി മൂല്യം കുതിച്ചുയർന്നതിന്റെ ഫലമായി മാർക്ക് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറി. ബ്ലൂംബെർഗ് ബില്യനേഴ്സ് ഇൻഡക്സ് പ്രകാരം സുക്കർബർഗിന്റെ ആസ്തി 206.2 ബില്യൺ ഡോളറാണ്. ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്നാണ് സുക്കർബർഗ് രണ്ടാം സ്ഥാനത്തെത്തിയത്.

മെറ്റയുടെ ഓറിയോൺ സ്മാർട്ട് ഗ്ലാസ്: ടെക് ലോകത്തെ പുതിയ വിപ്ലവം
മെറ്റ പുതിയ സ്മാർട്ട് ഗ്ലാസായ ഓറിയോൺ അവതരിപ്പിച്ചു. ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ന്യൂറൽ ഇന്റർഫേസ് ഉൾപ്പെടെയുള്ള സവിശേഷതകൾ ഇതിനുണ്ട്. സ്മാർട്ട്ഫോണുകൾക്ക് പകരമാകുമെന്ന് മെറ്റ മേധാവി അവകാശപ്പെടുന്നു.