Mariyakutty

കെപിസിസി വീട് വെച്ച് നല്കിയ മറിയക്കുട്ടി ബിജെപിയില് ചേര്ന്നതില് പ്രതികരണവുമായി വിഡി സതീശന്
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷാടന സമരം നടത്തിയ മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 88 വയസ്സുള്ള മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും ദുരിതം കണ്ടപ്പോഴാണ് അവരെ സഹായിച്ചതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു.

ബിജെപിയിൽ ചേർന്ന മറിയക്കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്
ബിജെപിയിൽ ചേർന്ന മറിയക്കുട്ടിക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകർ ആപത്ഘട്ടത്തിൽ തിരിഞ്ഞുനോക്കാത്തതിനാലാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന മറിയക്കുട്ടിയുടെ വിമർശനത്തിനാണ് സണ്ണി ജോസഫിന്റെ മറുപടി. പേര് പറയാതെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

ദുരിതത്തിൽ തിരിഞ്ഞുനോക്കിയില്ല; ബിജെപി അംഗത്വം സ്വീകരിച്ചെന്ന് മറിയക്കുട്ടി
കോൺഗ്രസ് പ്രവർത്തകർ ദുരിത സമയത്ത് തിരിഞ്ഞു നോക്കാത്തതിനാലാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിൽ വെച്ചായിരുന്നു ഇത്.

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ ചേർന്നു
ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് മറിയക്കുട്ടിയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിൽ വെച്ചാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്.