Marital Quarrels

suicide abetment

ഗാർഹിക തർക്കങ്ങൾ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നിവ ലേഖകൻ

ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. തർക്കത്തെ തുടർന്ന് ദമ്പതികളിൽ ഒരാൾ ആത്മഹത്യ ചെയ്താൽ അത് മറ്റേയാളുടെ പ്രേരണയാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഓറയ്യ ജില്ലയിലെ ഒരു യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് എടുത്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ പരാമർശം.