വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കും. 42 കിലോമീറ്റർ ദൂരമുള്ള ഫുൾ മാരത്തണാണ് അദ്ദേഹം ഓടുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക ജേഴ്സിയും ഫ്ലാഗും ഡോ. എബ്രഹാമിന് കൈമാറി.