Maoist Attack

ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു
ഒഡീഷയിലെ സാരന്ദ വനമേഖലയിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് അപകടം സംഭവിച്ചത്. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പോരാട്ടത്തിൽ രണ്ട് പ്രധാന നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പാമ്പുകടിയേൽക്കുകയും തേനീച്ചയുടെ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്.

ജാർഖണ്ഡിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു; തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട നേതാവിന് പരിക്ക്
ജാർഖണ്ഡിലെ പാലാമു ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പാലാമു പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കമാൻഡറെ വധിച്ചത്.