Maoist Arrest

Maoist Arrest Idukki

ബോംബ് സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ

നിവ ലേഖകൻ

ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിലായി. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടിയെ എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പിടികൂടിയത്. ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.