Manoj K Jayan

Aaram Thampuran movie

ആറാം തമ്പുരാനിൽ മോഹൻലാലിന് മുൻപ് പരിഗണിച്ചത് മറ്റൊരാളെ; വെളിപ്പെടുത്തലുമായി മനോജ് കെ. ജയൻ

നിവ ലേഖകൻ

മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ എന്ന സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് മോഹൻലാലിനെ അല്ലെന്ന് മനോജ് കെ. ജയൻ. മണിയൻപിള്ള രാജുവാണ് മോഹൻലാലിനെ ഈ സിനിമയിലേക്ക് നിർദ്ദേശിച്ചത്. താൻ ഈ സിനിമ ചെയ്തിരുന്നെങ്കിൽ ഒരു ചെറിയ സിനിമയായി ഒതുങ്ങിപ്പോയേനെ എന്നും മനോജ് കെ. ജയൻ പറയുന്നു.

Manoj K Jayan

14-ാം വിവാഹ വാർഷികം ആഘോഷിച്ച് മനോജ് കെ ജയനും ആശയും; ആശംസകളുമായി ആരാധകർ

നിവ ലേഖകൻ

നടൻ മനോജ് കെ ജയന്റെ 14-ാം വിവാഹ വാർഷികാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ സന്തോഷം പ്രകടിപ്പിച്ചു. മകൾ തേജലക്ഷ്മിയുടെ സിനിമാ അരങ്ങേറ്റത്തിലും നടൻ സന്തോഷം അറിയിച്ചു.

Manju Warrier

മഞ്ജുവിന്റെ ആ ഇഷ്ടം; അതേ വണ്ടി അവൾ വാങ്ങിച്ചു; മനസ് തുറന്ന് മനോജ് കെ ജയൻ

നിവ ലേഖകൻ

സല്ലാപം സിനിമയ്ക്ക് ശേഷം മഞ്ജു വാര്യരുടെ സഹോദരനായി അഭിനയിക്കാൻ കുടമാറ്റം സിനിമയിലേക്ക് വിളിച്ചിരുന്നുവെന്ന് മനോജ് കെ ജയൻ പറയുന്നു. സമ്മാനത്തിന്റെ സെറ്റിലേക്ക് പുതിയ കാറായ ഫോർഡ് എസ്കോർട്ടിലാണ് താൻ പോയതെന്നും ആ കാറിനോട് മഞ്ജുവിന് ഇഷ്ടം തോന്നി പിന്നീട് അതേ കാർ മഞ്ജു വാങ്ങിച്ചു എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ്, അതിൽ ഒരുപാട് സന്തോഷമുണ്ട്, കാരണം മഞ്ജു തന്റെ കഴിവുകൊണ്ട് നേടിയെടുത്ത പദവിയാണത്, മനോജ് കെ ജയൻ പറയുന്നു.