കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 20 വർഷം ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ആയിരക്കണക്കിന് മലയാളി ഭക്തർക്ക് പ്രിയങ്കരനായിരുന്നു. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.