കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് 'മഞ്ഞപ്പട' എന്ന ആരാധക കൂട്ടായ്മ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ടിക്കറ്റ് വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാനും സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അവർ തീരുമാനിച്ചു. മാറ്റങ്ങൾ വരുന്നതുവരെ ക്ലബ്ബുമായി സഹകരിക്കില്ലെന്നും അവർ വ്യക്തമാക്കി.