പത്തനംതിട്ട മണിയാർ ജലവൈദ്യുതി പദ്ധതിയിൽ കാർബൊറണ്ടം കമ്പനി കെഎസ്ഇബിയുമായുള്ള കരാർ ലംഘിച്ചതായി കണ്ടെത്തി. വൈദ്യുതി വില കുറഞ്ഞപ്പോൾ പുറത്തുനിന്ന് വാങ്ങുകയും, വില കൂടിയപ്പോൾ സ്വയം ഉൽപാദിപ്പിച്ച് വിൽക്കുകയും ചെയ്തു. കരാർ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ കരാർ 25 വർഷത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനിച്ചത് വിവാദമായി.