ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ മനിലയിൽ കൊതുകുകളെ പിടികൂടി കൊണ്ടുവരുന്നവർക്ക് പ്രാദേശിക ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചു. ഓരോ അഞ്ച് കൊതുകിനും ഒരു പെസോ വീതമാണ് പാരിതോഷികം. കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് ഈ പദ്ധതി.