Mallikarjun Kharge

ആർഎസ്എസിനെ നിരോധിക്കണം; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഖർഗെ
രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സർദാർ പട്ടേൽ പറഞ്ഞിട്ടുണ്ടെന്നും ഖർഗെ കൂട്ടിച്ചേർത്തു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മോദി-ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലെന്ന് ഖാർഗെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഇരുവരും താൽപ്പര്യപ്പെടുന്നില്ലെന്ന് ഖർഗെ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ജുനഗഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും: ഇന്ത്യ മുന്നണി യോഗം പൂർത്തിയായി
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിനായുള്ള നിർണായക യോഗം പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ നാല് പേരുകൾ പരിഗണിച്ചു. കൂടിയാലോചനകൾക്ക് ശേഷം നാളെ ഉച്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ; രാഹുൽ ഗാന്ധിയും ഖർഗെയും പങ്കെടുക്കും
തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ നടക്കും. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.

മുഖ്യമന്ത്രി മാറ്റം ചർച്ചയായില്ല; ഖർഗെയെ കണ്ട് സിദ്ധരാമയ്യ
കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാന മാറ്റം ചർച്ചയായില്ലെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ഖാർഗെ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം
ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഖാർഗെ ഉന്നയിച്ചു.

കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുന്നു: മല്ലികാർജുൻ ഖാർഗെ
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. വഖഫ് വിഷയത്തിലും കേന്ദ്ര സർക്കാരിനെ വിമർശിച്ച ഖാർഗെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി-ആർഎസ്എസ് ഗൂഢാലോചനയാണ് നിയമത്തിലെ ഭേദഗതികൾ എന്നും ആരോപിച്ചു.

മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
ബിജെപിയും മോദിയും അംബേദ്കറുടെ ശത്രുക്കളാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വനിതാ സംവരണ ബില്ലിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിലക്കയറ്റവും തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ ആശയങ്ങളോട് പ്രതിപ്പത്തി പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ഖർഗെ പറഞ്ഞു.

കർണാടകയിലെ ക്ഷേമ പദ്ധതികൾ തുടരും; നിലപാട് വ്യക്തമാക്കി ഖർഗെയും ശിവകുമാറും
കർണാടകയിലെ നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'ശക്തി'യിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ ശിവകുമാറിന്റെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഖർഗെ കൂട്ടിച്ചേർത്തു.

മോദിയെ കുറിച്ചുള്ള ഖർഗെയുടെ പ്രസ്താവന: കോൺഗ്രസിന്റെ വെറുപ്പും ഭയവും വ്യക്തമാക്കുന്നതെന്ന് അമിത് ഷാ
മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ രംഗത്തെത്തി. മോദി അധികാരത്തിൽ നിന്ന് താഴെയിറങ്ങും വരെ ജീവനോടെയിരിക്കുമെന്ന ഖർഗെയുടെ പ്രസ്താവന കോൺഗ്രസിന്റെ വെറുപ്പും ഭയവും വ്യക്തമാക്കുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ഖർഗെയുടെ ആരോഗ്യത്തിനായി തങ്ങളെല്ലാം പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീര് തെരഞ്ഞെടുപ്പ് റാലിയില് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം
ജമ്മു കശ്മീരിലെ കഠ്വയില് നടന്ന പൊതു സമ്മേളനത്തിനിടെ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അല്പ്പ സമയത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം, പ്രധാനമന്ത്രി മോദിയെ അധികാരത്തില് നിന്ന് നീക്കുന്നത് വരെ താന് ജീവനോടെയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബര് ഒന്നിനാണ് ജമ്മുകശ്മീരില് അവസാനഘട്ട തെരഞ്ഞെടുപ്പുകള് നടക്കുന്നത്.