Malaysia

മലേഷ്യയിൽ ക്ഷേത്രത്തിൽ വെച്ച് നടിയെ പീഡിപ്പിച്ചെന്ന് പരാതി
മലേഷ്യയിലെ ക്ഷേത്രത്തിൽ വെച്ച് ഇന്ത്യൻ പുരോഹിതൻ തനിക്ക് അനുഗ്രഹിക്കാനെന്ന വ്യാജേന ലൈംഗികമായി ഉപദ്രവിച്ചെന്ന് ഇന്ത്യൻ വംശജയായ നടിയും ടെലിവിഷൻ അവതാരകയുമായ വനിത ആരോപിച്ചു. 2021-ലെ മിസ് ഗ്രാൻഡ് മലേഷ്യ ജേതാവ് കൂടിയായ ലിഷാലിനി കണാരനാണ് ഈ ആരോപണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. കഴിഞ്ഞ മാസം സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വെച്ചാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ആദ്യത്തെ എഐ ദേവത മലേഷ്യയിൽ
മലേഷ്യയിലെ ഒരു താവോയിസ്റ്റ് ക്ഷേത്രം എഐ ദേവതയെ അവതരിപ്പിച്ചു. ചൈനീസ് കടൽ ദേവതയായ മാസുവിന്റെ രൂപത്തിലാണ് ഈ പ്രതിമ. ആളുകളുമായി സംവദിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഈ പ്രതിമയ്ക്ക് കഴിയും.

അണ്ടർ 19 വനിതാ ലോകകപ്പ്: മലേഷ്യയെ തകർത്ത് ഇന്ത്യക്ക് തുടർജയം
മലേഷ്യയ്ക്കെതിരെ പത്തു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി. വെറും 31 റൺസിന് പുറത്തായ മലേഷ്യയ്ക്കെതിരെ 2.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം കൈവരിച്ചു. വൈഷ്ണവി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.